തൃശൂർ: പരിസ്ഥിതി സൗഹാർദപരമായ പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തി പുതിയ നഗരസഭ കെട്ടിടം നിർമിക്കുകയാണ് തൃശൂർ വടക്കാഞ്ചേരി നഗരസഭ. മുന്‍കൂട്ടി നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ കെട്ടിടം നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ച് കൂട്ടിചേർക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപെടുത്തുന്നത്. പൂർണമായും പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തിയാണ് പുതിയ നഗരസഭ കെട്ടിടം നിർമിക്കുക.
പ്രീഫാബ് നിർമാണ രീതിയുപയോഗിച്ച് വടക്കാഞ്ചേരി നഗരസഭക്ക് കെട്ടിടം - prefab building
പൂർണമായും പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തിയാണ് പുതിയ നഗരസഭ കെട്ടിടം നിർമിക്കുക
നവകേരള നിർമിതിയുടെ ഭാഗമായാണ് കെട്ടിട നിർമാണത്തിന് പ്രീഫാബ് നിർമ്മാണ രീതി വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുത്തത്.കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. അഞ്ച് നിലകളിലായി നിർമിക്കുന്ന നഗരസഭ കെട്ടിടം മൂന്നുമാസംകൊണ്ടാണ് പൂർത്തീകരിക്കുക. ചെലവ് കുറവും, കുറഞ്ഞ സമയത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദമായി ദീർഘകാലം ഈട് നിൽക്കുന്ന തരത്തിൽ നിർമിക്കാമെന്നതിനാൽ നിലവിലുള്ള കെട്ടിട നിർമാണ രീതികളോട് കിടപിടിക്കുന്നതാണ് പ്രീഫാബ് സാങ്കേതികവിദ്യ.
സർക്കാർ ഭവന പദ്ധതിയായ ലൈഫ് മിഷൻ, കെഎസ്ഇബി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിലവിൽ പ്രീഫാബ് സാങ്കേതികവിദ്യ കെട്ടിട നിർമാണത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.