തൃശൂര്‍: ടോറസ് ലോറി ഓടിച്ച് കയറ്റി കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, 10 സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു.
വ്യാഴാഴ്‌ച രാത്രി 8.50 തിന് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തി നവെച്ച് തുരങ്കത്തിലൂടെ കടന്നു പോകവെയാണ് അപകമുണ്ടായത്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ അപകടമാണോ തുരങ്കത്തിലെ ലൈറ്റുകള്‍ മനപൂര്‍വം തകര്‍ത്തതാണോ എന്നും വ്യക്തമല്ല. അതേസമയം സിസിടിവിയില്‍ ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.