ലൈഫ് മിഷൻ; സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
അന്വേഷണം തങ്ങൾക്ക് നേരെ നീങ്ങുന്നു എന്ന് മനസ്സിലാക്കിയാണ് സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നത്
തൃശൂർ:ലൈഫ് മിഷൻ പദ്ധതിയില്‍ സിബിഐ അന്വേഷണം നടത്തുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം തങ്ങൾക്ക് നേരെ നീങ്ങുന്നു എന്ന് മനസിലാക്കിയാണ് സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. ലൈഫ് മിഷൻ അന്വേഷണത്തിന്റെ പരിസമാപ്തി കണ്ടറിയാം. അന്വേഷണം ജനങ്ങൾ കാണുന്നുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് സംസ്ഥാന സർക്കാരാണ്. ലൈഫ് മിഷൻ അഴിമതി അപമാനകരമാണ്. കമ്മീഷൻ വാങ്ങിയല്ല ജനസേവനം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.