കേരളം

kerala

ETV Bharat / state

ചെന്നിത്തലക്ക് ഉത്തരം മുട്ടുമ്പോൾ ആക്ഷേപിക്കുകയെന്ന നയം‌: എ. വിജയരാഘവൻ - ldf convener

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ

ചെന്നിത്തല ഉത്തരം മുട്ടുക  ഉത്തരം മുട്ടുമ്പോൾ ആക്ഷേപിക്കുക  പ്രതിപക്ഷ നേതാവ് പി.ആർ  എ. വിജയരാഘവൻ  ldf convener  ldf convener about chennithala
വിജയരാഘവൻ

By

Published : Jul 29, 2020, 6:45 PM IST

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ആർ പ്രവർത്തനത്തിന്‍റെ ഭാഗമായാണ്‌ സർക്കാരിനെതിരെ മൂല്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഹൈക്കോടതി വിധി വരുന്നതുവരെ ബിജെപിക്കൊപ്പം ചേർന്ന് പ്രക്ഷോഭങ്ങൾ നടത്തി കൊവിഡ് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷം നേതൃത്വം നൽകിയത്. ഗൗരവമുള്ള കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാതെ മാറി നിൽക്കുകയും ആവർത്തിച്ച് നുണപറയുകയും ചെയ്തു. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ ബന്ധം മാധ്യമ ചർച്ചകളിൽ വ്യക്തമാണ്. മറ്റ്‌ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ കേരളത്തിൽ രമേശ് ചെന്നിത്തലയും കൂട്ടരും നിസംഗ ഭാവത്തിൽ ബിജെപിയുമായി കൂട്ടുചേരുന്നു. ഇതു ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്‌ണനെതിരെ ഉത്തരം മുട്ടുമ്പോൾ ആക്ഷേപിക്കുക എന്ന നയമാണ്‌ ചെന്നിത്തല സ്വീകരിക്കുന്നത്. ഇടതുപക്ഷ മുന്നണി യോഗം മാറ്റിവച്ചത് അനൈക്യം മൂലമാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം എൽഡിഎഫ് തള്ളിക്കളയുന്നുവെന്നും എ. വിജയരാഘവൻ പറഞ്ഞു.

ചെന്നിത്തലക്ക് ഉത്തരം മുട്ടുമ്പോൾ ആക്ഷേപിക്കുകയെന്ന നയം‌: എ. വിജയരാഘവൻ

ABOUT THE AUTHOR

...view details