തൃശ്ശൂർ: കൊവിഡ് വ്യാപനത്തിനിടയിലും കുതിരാൻ തുരങ്ക നിർമാണം ദ്രുതഗതിയിൽ. മഴക്കാലത്തിന് മുൻപ് ഒന്നാമത്തെ തുരങ്കo ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കത്തിനകത്തെ നിർമാണവും ഉടൻ തന്നെ പൂർത്തിയാകും. വാഹനങ്ങൾക്ക് സുഗമമായി എത്തിച്ചേരാനാണ് രണ്ടാമത്ത തുരങ്കത്തിലേക്കുള്ള റോഡിന്‍റെ നിർമാണം പെട്ടെന്ന് പൂർത്തിയാക്കുന്നത്.
അതേ സമയം മല തട്ടുകളാക്കി തിരിച്ചു കോൺക്രീറ്റ് ചെയ്യുന്നത് അടുത്ത ആഴ്‌ച ആരംഭിക്കും. പടിഞ്ഞാറ് ഭാഗത്തെ പാറപൊട്ടിക്കൽ അവസാന ഘട്ടത്തിലാണ്. ഇതിനു മുന്നോടിയായി കിഴക്കുഭാഗത്ത് നീക്കാനുള്ള പാറക്കെട്ടുകളും പൊട്ടിക്കുന്നുണ്ട്. എന്നാൽ പടിഞ്ഞാറ് ഭാഗത്തുള്ള പാറ പൊട്ടിക്കൽ വേണ്ടത്ര വേഗതയിലല്ല നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.