കുതിരാനിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു - LORRY ACCIDENT
നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖ ഭാഗത്താണ് അപകടം.
കുതിരാനിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു
തൃശൂർ: കുതിരാൻ ദേശീയപാതയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്ക്. ഇതര സംസ്ഥാനക്കാരാണ് ഡ്രൈവറും സഹായിയും. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖ ഭാഗത്താണ് അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സഹായി തമിഴ്‌നാട് സ്വദേശി പളനിസ്വാമിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.