കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് മരണം - ACCIDENT
പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം തുടരുകയാണ്.
തൃശൂർ: കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് മരണം. നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം. കാറുകളിലും ബൈക്കുകളിലും നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. കുതിരാൻ തുരങ്കത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് വഴുക്കുമ്പാറ പ്രദേശത്താണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് തൃശൂർ മണ്ണുത്തി പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിർത്തി വച്ചു. കുതിരാൻ ഭാഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.