തൃശൂര്‍: ഓണക്കാലത്ത് ആരവവും ആള്‍ക്കൂട്ടങ്ങളുമായി തൃശൂരിലെ ഗ്രാമവീഥിയിലെത്തിയിരുന്ന കുമ്മാട്ടികള്‍ ഇക്കുറിയില്ല. ആഘോഷങ്ങളും ഉത്സവങ്ങളും കൊവിഡ് കവര്‍ന്നെടുത്തപ്പോള്‍ കിഴക്കുംപാട്ടുകരയില്‍ ആചാരം മുടങ്ങാതിരിക്കാന്‍ കുമ്മാട്ടിക്കളി ചടങ്ങായി മാത്രം സംഘടിപ്പിച്ചു. പതിനഞ്ച് പേരടങ്ങുന്ന സംഘത്തില്‍ രണ്ട് പേര്‍ കുമ്മാട്ടി വേഷമണിഞ്ഞു. ദൗര്‍ലഭ്യം നേരിടുന്ന പര്‍പ്പിട പുല്ല് തലേന്ന് തന്നെയെത്തിച്ചു. ഇത് ദേഹത്ത് വരിഞ്ഞു കെട്ടി കാട്ടാള മുഖവും നരസിംഹ മുഖവും അണിഞ്ഞ് കുമ്മാട്ടികള്‍ താളത്തില്‍ ചുവട് വെച്ചു.
കുമ്മാട്ടിക്കളിയില്ലാതെ ഗ്രാമങ്ങൾ: ആചാരം മാത്രമായി കൊവിഡ് കാലം - onam days
കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങായി മാത്രം കുമ്മാട്ടിക്കളി സംഘടിപ്പിച്ചു.
കുമ്മാട്ടികളില്ലാതെ തൃശൂരിലെ ഗ്രാമവീഥികള്‍
80 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് തൃശൂരിലെ ഗ്രാമവീഥികളില്‍ കുമ്മാട്ടികളിറങ്ങാത്ത ഒരു ഓണക്കാലം കടന്നു പോയത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആചാര അനുഷ്‌ഠാനങ്ങളോട് കൂടി കുമ്മാട്ടിക്കളി ചടങ്ങായി മാത്രം സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡില്ലാത്തൊരു ഓണക്കാലത്ത് വീണ്ടും വീഥികളില്‍ ആരവങ്ങളോടെ കുമ്മാട്ടികളിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Last Updated : Sep 4, 2020, 5:36 PM IST