കേരളം

kerala

ETV Bharat / state

തൃശൂരിൽ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക് - KSRTC swift bus

കൊല്ലത്ത് നിന്ന് പഴനിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപത്തുവച്ചാണ് അപകടം.

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ്  സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു  തൃശൂർ  thrissur  KSRTC swift bus accident  KSRTC swift bus  പീച്ചി പൊലീസ്
തൃശൂരിൽ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

By

Published : Nov 19, 2022, 10:51 AM IST

Updated : Nov 19, 2022, 12:48 PM IST

തൃശൂർ: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. തൃശൂർ പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്നും പഴനിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസാണ് അപകടത്തിൽപ്പെട്ടത്.

തൃശൂരിൽ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

ഇന്നലെ അർധരാത്രി 12:30 ഓടെയാണ് അപകടം നടന്നത്. ബസ് മേൽപ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്‌ട്രിക് ലൈറ്റ് പോസ്‌റ്റുകൾ തകർത്തു.

അപകടത്തിൽ പരിക്കേറ്റവരെ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Last Updated : Nov 19, 2022, 12:48 PM IST

ABOUT THE AUTHOR

...view details