തൃശൂര്‍ : ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട ബസിനാണ് തൃശൂര്‍ മുതുവറയില്‍ വച്ച് തീ പിടിച്ചത്. ഇന്ന് രാവിലെ 11.10 ഓടെയായിരുന്നു സംഭവം.
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു ; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - തൃശൂര്‍ മുതുവറ
നിലമ്പൂരില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തൃശൂര്‍ മുതുവറയില്‍ വച്ച് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി
കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു
തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ സജീവ് വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയും ബസില്‍ ഉണ്ടായിരുന്ന ഫയര്‍ എക്‌സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ അണയ്‌ക്കുകയുമായിരുന്നു. തൃശൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്തെത്തി ബസിന്‍റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്‌ത് വാഹനം സുരക്ഷിതമാക്കി.