തൃശൂർ: തൃശൂർ ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് സര്‍വീസ് തിങ്കളാഴ്‌ച മുതൽ. കൊവിഡ് കാലത്ത് സർക്കാർ-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നിത്യയാത്രക്കാര്‍ക്ക് മാത്രമായി ഒരുക്കുന്ന പ്രത്യേക സർവീസാണ് ബസ് ഓൺ ഡിമാൻഡ്. ബസ് ഓൺ ഡിമാൻഡ് പദ്ധതിയിലൂടെ സുരക്ഷിത യാത്ര വാഗ്‌ദാനം ചെയ്യുകയാണ് കെ.എസ്.ആർ.ടി.സി. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് സര്‍വീസ് തിങ്കളാഴ്‌ച മുതൽ - ജിസ്ട്രേഷൻ സൗകര്യം
ബസ് ഓൺ ഡിമാൻഡ് പദ്ധതിയിലൂടെ സുരക്ഷിത യാത്ര വാഗ്‌ദാനം ചെയ്യുകയാണ് കെ.എസ്.ആർ.ടി.സി. യാത്രക്കായി ഡിപ്പോയിൽ നിന്ന് 20, 25 ദിവസത്തേക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റുകൾ കൈപ്പറ്റാം
കെ.എസ്.ആർ.ടി.സി ബോണ്ട് നോൺ സ്റ്റോപ്പ് ബസുകളിൽ സഞ്ചരിച്ച് അവരവരുടെ ഓഫീസിന് സമീപം ഇറങ്ങുകയും അവിടെ നിന്ന് തിരിച്ചു കയറുകയും ചെയ്യാം. കൂടാതെ സുരക്ഷിത യാത്രക്കായി ദിവസവും ഈ ബസുകള്‍ അണുവിമുക്തമാക്കും. യാത്രക്കായി ഡിപ്പോയിൽ നിന്ന് 20, 25 ദിവസത്തേക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റുകൾ കൈപ്പറ്റാം. തൃശൂർ യൂണിറ്റിൽ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിത്യേന യാത്ര ചെയ്യുന്നവരെ മാത്രം ലക്ഷ്യം വച്ചാണ് ബോണ്ട് സർവീസ് ആരംഭിക്കുന്നത്. ചുരുങ്ങിയത് 30 പേരെങ്കിലും ബോണ്ട് ടിക്കറ്റ് ബുക്ക് ചെയ്‌താല്‍ മാത്രമേ ഓരോ റൂട്ടിലും സര്‍വീസ് നടത്തുകയുള്ളൂ. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് അവരുടെ ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം. യാത്രക്കാർക്ക് ബസില്‍ സീറ്റും ഉറപ്പുവരുത്താം. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ, ചാലക്കുടി, മാള, തൃപ്രയാർ, ഷൊർണൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.