കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു - KSRTC bus and scooter collide
ബ്രഹ്മകുളം സ്വദേശി ജയനാണ് മരിച്ചത്
കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ബ്രഹ്മകുളം സ്വദേശി ജയനാണ് (50) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണിലാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരസഭ കൗണ്‍സിലര്‍ അമ്പിളിയാണ് ഭാര്യ.