കേരളം

kerala

ETV Bharat / state

കെ.എസ്‌.ഇ.ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിലും

60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് വിയ്യൂരിലെ സ്റ്റേഷനിലുള്ളത്

തൃശൂർ  കെ.എസ്.ഇ.ബി  ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ  KSEB  electric car charging station  Viyur  വിയ്യൂർ  thrissur
കെ.എസ്‌.ഇ.ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിലും

By

Published : Sep 23, 2020, 2:30 AM IST

തൃശൂർ: കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിലും. തൃശൂർ- ഷൊർണൂര്‍ സംസ്ഥാന പാതയില്‍ വിയ്യൂർ സെന്‍ട്രല്‍ ജയിലിനെതിര്‍വശത്തായാണ് ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായിരിക്കുന്നത്.

കെ.എസ്‌.ഇ.ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിലും
60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് വിയ്യൂരിലെ സ്റ്റേഷനിലുള്ളത്. ഒരു വാഹനം പൂർണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സമയമേ ആവശ്യമുള്ളൂ. ഭാഗികമായോ നിശ്ചിത തുകക്കൊ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടേയും പ്ലഗ് പോയിന്‍റു കൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല. നിരക്ക് തീരുമാനിച്ചതിനു ശേഷം മാത്രമേ സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കൂ. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ.എസ്.ഇ.ബിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ രേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തും, സർക്കാരിന്‍റെയോ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിന്‍റെ ആദ്യഘട്ടമായി ആറ് ജില്ലകളിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി നടന്നു വരികയാണ്. ഇതിൽ ആദ്യത്തേത് തിരുവനന്തപുരം-നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്തും, രണ്ടാമത്തേത് കൊല്ലം ഓലൈയിലും പൂർത്തിയായി. മൂന്നാമത്തേതാണ് ഇപ്പോൾ വിയ്യൂരിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. എറണാകുളം ജില്ലയിലെ പാലാരിവട്ടം ചാർജിംഗ് സ്റ്റേഷനും പ്രീ കമ്മീഷൻ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. കോഴിക്കോട്ടെ നല്ലളം, കണ്ണൂരിലെ ചൊവ്വ എന്നീ സബ് സ്റ്റേഷനുകളിലും നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details