തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍രണ്ട് യുവാക്കൾ മരണപ്പെട്ടു. 17 വയസുള്ള രണ്ട് പേർ എറണാകുളത്ത് നിന്ന് വരുമ്പോൾ കൊരട്ടി റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കൊരട്ടി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം - കൊരട്ടി റെയില്‍വെസ്റ്റേഷനിലെ അപകടം
ട്രെയിനിലെ ലോക്കോ പൈലറ്റ് മൃതദേഹങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാലക്കുടി സ്റ്റേഷന്‍ മാസ്‌റ്ററെ വിവരം അറിയിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വീണപ്പോള്‍ തലയ്‌ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് കാരണമായ ട്രെയിന്‍ ഏതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊരട്ടി സ്റ്റേഷന്‍ വഴി കടന്ന് പോയ മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റ് മൃതദേഹങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാലക്കുടി സ്റ്റേഷന്‍ മാസ്‌റ്ററെ വിവരം അറിയിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വീണപ്പോള്‍ തലയ്‌ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം സ്വദേശികളാണ് മരിച്ച യുവാക്കൾ.