തൃശൂർ:കൊടകര കുഴൽപണ കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കള്ളപ്പണ ഇടപാട് നടത്തുന്നത് ഗുരുതരമായ സംഭവമാണ്. ഇതിലെ എല്ലാ വിഷയങ്ങളും പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കുഴൽപണ കേസിൽ നാണക്കേട് മറച്ചുവെക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിലെ പ്രതിപക്ഷത്തെ വിമർശിക്കുന്നത്. സി പി എമ്മുമായി അഡ്ജസ്റ്റ്മെന്‍റ് പ്രവർത്തനം നടത്തുന്ന ബിജെപിയെ പോലെയല്ല കേരളത്തിൽ പ്രതിപക്ഷം പ്രവർത്തിക്കുന്നത്. യുഡിഎഫ് എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
കൊടകര കുഴൽപണ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം - കൊടകര കുഴൽപണ കേസ്
കൊടകര കുഴൽപണ കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന് വി.ഡി.സതീശനും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
കൊടകര കുഴൽപണ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
അതേസമയം സംസ്ഥാനത്ത് ബിജെപി വൻതോതിൽ പണം ചെലവാക്കിയത് യുഡിഎഫിനെ തോൽപ്പിക്കാനാണെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയത് സിപിഎം അല്ല. യുഡിഎഫ് ആണ്. ഒച്ച വയ്ക്കൽ മാത്രമാണ് സിപിഎം നടത്തുന്നത്. കുഴൽപണ കേസിൽ ശക്തമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കാന്‍: കൊടകര കുഴൽപ്പണക്കേസ്; സാവകാശം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്