തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ സാവകാശം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിശദീകരണം നൽകാൻ ഇ.ഡി കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
കുഴൽ പണ കേസുമായി ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും കേസിൽ ബന്ധമില്ലാത്ത നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നതെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽതന്നെ വന്‍ പിളർപ്പാണുണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്.