കേരളം

kerala

ETV Bharat / state

കെഎംസി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ടിഎൻ പ്രതാപൻ എംപി

കുതിരാനിലെ റോഡ് അറ്റകുറ്റപണി പൂർത്തിയാക്കാത്ത കെഎംസി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നും എംപി

ടിഎൻ പ്രതാപൻ എംപി

By

Published : Oct 28, 2019, 11:54 PM IST

തൃശ്ശൂർ: കുതിരാനിലെ റോഡ് അറ്റകുറ്റപണി പൂർത്തിയാക്കാത്ത കെഎംസി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് ടിഎൻ പ്രതാപൻ എംപി. കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസി കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നും എംപി ആവശ്യപെട്ടു.

എംപിമാരായ ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉപവാസം അനുഷ്ഠിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഗതാഗതക്കുരുക്ക് പതിവായ കുതിരാനിൽ മഴമാറിയാൽ റോഡ് അറ്റകുറ്റപണി ആരംഭിക്കുമെന്ന് ജില്ലാഭരണകൂടത്തിന് കരാർ കമ്പനിയായ കെഎംസി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. ജനകീയ സമിതി കഴിഞ്ഞ ഏഴ് ദിവസമായി നടത്തിവന്ന നിരാഹാര സമരത്തിന്‍റെ തുടർച്ചയായാണ് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തിയത്. ഷാജി കൊടങ്കണ്ടത്ത്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലീലാമ്മ തോമസ്, എംപി വിൻസെന്‍റ്, സുന്ദരൻ കുന്നത്തുള്ളി, ബേബി നെല്ലിക്കുഴി എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details