കേരളം

kerala

ETV Bharat / state

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മലയാളികൾ - ഗ്രേസ് 1

രണ്ടാഴ്‌ച മുമ്പാണ് ബ്രിട്ടീഷ് നാവികസേന ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തത്

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മലയാളികളുണ്ടെന്ന് സൂചന

By

Published : Jul 21, 2019, 5:27 PM IST

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത 'ഗ്രേസ് 1' എന്ന ഇറാനിയന്‍ കപ്പലിലും മലയാളികളുണ്ടെന്ന് സൂചന. മലപ്പുറം സ്വദേശി കെ കെ അജ്‌മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയതായി സംശയിക്കുന്നത്.

രണ്ടാഴ്‌ച മുമ്പാണ് ജിബ്രാൾട്ടർ കടലിടുക്കിന് സമീപത്ത് വച്ച് ബ്രിട്ടീഷ് നാവികസേന ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ വിലക്ക് ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ബ്രിട്ടന്‍റെ വിശദീകരണം. കപ്പല്‍ 14 ദിവസത്തേക്ക് തടഞ്ഞുവെക്കാന്‍ ജിബ്രാൾട്ടര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടന്‍റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details