കേരളം

kerala

ഷോളയാർ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിർദ്ദേശം

By

Published : Oct 18, 2021, 2:12 PM IST

താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും നിർദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് മാറണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

Thrissur sholayar dam  Kerala Sholayar Dam  കേരള ഷോളയാർ ഡാം  കേരളം മഴ  Thrissur local news
ഷോളയാർ ഡാം തുറന്നു; 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും

തൃശൂര്‍: കനത്ത മഴയെ തുടർന്ന് കേരള ഷോളയാർ ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഷോളയാർ ഡാം തുറന്നു; 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും

കേരള ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. ആറ് മണിക്കൂറില്‍ വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.

also read: കാല്‍ഭാഗം അലന്‍റേതല്ല; പ്ലാപ്പള്ളിയില്‍ തിരച്ചില്‍ തുടരുന്നു, ഇനി ഡിഎൻഎ പരിശോധന

പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details