തൃശൂര്‍: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കർഷക സംഘങ്ങൾ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. താഴേത്തട്ടിലുള്ള അയൽക്കൂട്ടങ്ങളുടെയും സ്വാശ്രയ സംഘങ്ങളുടെയും മാതൃകയില്‍ 10,000 കർഷക സംഘങ്ങളാണ് ആരംഭിക്കാനൊരുങ്ങുന്നത്. 'കൃഷിക്കൂട്ടം' എന്നാണ് ഇത്തരം കൂട്ടായ്‌മകള്‍ അറിയപ്പെടുക.
അയൽക്കൂട്ടങ്ങളുടെയും സ്വാശ്രയ സംഘങ്ങളുടെയും മാതൃകയില്‍ കൃഷിക്കൂട്ടം ആരംഭിക്കാന്‍ സര്‍ക്കാര്‍ - ഏറ്റവും പുതിയ കൃഷി വാര്‍ത്തകള്‍
സംസ്ഥാനത്തെ സ്വാശ്രയ സംഘങ്ങളുടെ മാതൃകയില്‍ 10,000 കർഷക സംഘങ്ങള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍
അയൽക്കൂട്ടങ്ങളുടെയും സ്വാശ്രയ സംഘങ്ങളുടെയും മാതൃകയില്‍ കർഷക സംഘങ്ങള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍
കൃഷി പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംഘങ്ങള്‍ ആരംഭിക്കുന്നത്. കേരളത്തിലെ അയൽക്കൂട്ടങ്ങളുടെ മാതൃകയില്‍ പ്രാദേശിക കർഷക സംഘങ്ങൾ രൂപീകരിച്ച് വിളകളുടെയും കൃഷിയിടങ്ങളുടെയും അടിസ്ഥാനത്തിൽ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കുമെന്ന് കർഷക ദിനാചരണ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി കെ രാജൻ പറഞ്ഞു. കോർപറേഷനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.