കേരളം

kerala

ETV Bharat / state

ഓൺലൈൻ ചൂതാട്ടങ്ങൾക്ക്‌ നികുതി; ജിഎസ്‌ടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേരളം - kerala cabinet meeting

GST Amendment : പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിൽ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കാനാണ് നിയമ ഭേദഗതി. മറ്റ്‌ സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

gst amendment  Kerala Cabinet Approved GST Amendment  ഓൺലൈൻ ചൂതാട്ടങ്ങൾക്ക്‌ നികുതി  ജിഎസ്‌ടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേരളം  പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി  ജിഎസ്‌ടി നിയമ ഭേദഗതി  അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ  gst council  gst for online gambling  gst for online gaming  kerala cabinet meeting  കേരള മന്ത്രിസഭാ യോഗം
Kerala Cabinet Approved GST Amendment

By ETV Bharat Kerala Team

Published : Dec 6, 2023, 6:15 PM IST

Updated : Dec 6, 2023, 6:58 PM IST

തൃശ്ശൂർ:പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്താൻ ജിഎസ്‌ടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സംസ്ഥാന സർക്കാർ ( Kerala Cabinet Approved GST Amendment). ഇത് സംബന്ധിച്ച് ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ (Kerala Govt. Cabinet Meeting) തീരുമാനമായി. ഓൺലൈൻ ഗെയിമിങ്‌, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിൽ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക്‌ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ്‌ ഇറക്കുക.

അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ (GST Council Meeting) കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത്‌ പന്തയത്തിന്‍റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന്‌ കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ്‌ സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളും ഈ നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

Also Read:സുരക്ഷിതവും വിശ്വസനീയവുമായ മേഖല കെട്ടിപ്പടുക്കാനൊരുങ്ങി ഓൺലൈൻ ഗെയിമിംഗ്; വൊളണ്ടറി കോഡ് ഓഫ് എത്തിക്‌സില്‍ ഒപ്പുവെച്ചു

മറ്റ് പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങൾ

  • വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് അനുമതി

വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും, വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കേരള ഗവൺമെന്‍റ് ലാന്‍റ് അലോട്ട്മെന്‍റ് ആന്‍റ് അസൈൻമെന്‍റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് 2023 അംഗീകരിക്കാനും മന്ത്രിസഭയില്‍ തീരുമാനിച്ചു.

  • പുനർനാമകരണം

കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ് - മജിസ്ട്രേറ്റ്, സബ്‌ ജഡ്‌ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്‌തികളുടെ പേരുകൾ പുനർനാമകരണം ചെയ്യും. മുൻസിഫ്- മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്‌ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്‌ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്‌ജ് ( സീനിയർ ഡിവിഷൻ) എന്നുമാണ് പുനർനാമകരണം ചെയ്യുന്നത്. ഇതിനായി 1991 ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഈ മാറ്റങ്ങള്‍.

  • പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റുകൾ

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി നൽകി.

Also Read:വീഡിയോ- മന്ത്രിയുടെ ഷൂ കവർ ഊരിമാറ്റിയത് ജീവനക്കാരൻ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Last Updated : Dec 6, 2023, 6:58 PM IST

ABOUT THE AUTHOR

...view details