തൃശൂർ:12 ഇന വിത്തിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവ്വകലാശാല. വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ വിത്തുകൾ കർഷകർക്ക് സമർപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ 35 മികച്ച വിളയിനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞതിന് കേരളസർക്കാരിന്‍റെ പേരിൽ കാർഷിക സർവ്വകലാശാലയെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ അഭിനന്ദിച്ചു. കാർഷിക രംഗം ഇന്ന് നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഭാരതത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ഒന്നായ കേരള കാർഷിക സർവ്വകലാശാല നടത്തുന്ന പദ്ധതികൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
12 ഇന വിത്തിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവ്വകലാശാല - തൃശൂർ വാർത്ത
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ 35 മികച്ച വിളയിനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞതിന് കാർഷിക സർവ്വകലാശാലയെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ അഭിനന്ദിച്ചു
കേരളത്തില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന കർഷകരുടെ കൂട്ടായ്മയിലൂടെ ഹണി മിഷൻ രൂപീകരിക്കാനും ഹോർട്ടി കോർപ്പിന്‍റെ നേതൃത്വത്തിൽ കേരള ഹണി എന്ന ബ്രാൻഡ് വികസിപ്പിക്കാനുമുള്ള പദ്ധതിയെ കുറിച്ചും മന്ത്രി പറഞ്ഞു. കർഷകരുടെ ഇടയിൽ വിശ്വാസ്യത ആർജിച്ച കാർഷിക സർവ്വകലാശാലയുടെ വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവ ജീവാണു വളങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ വിപണനത്തിലൂടെ സർവ്വകലാശാലയുടെ ആന്തരിക വരുമാനം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളിലായി 18.25 കോടി രൂപ വിനിയോഗിച്ച് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി നിർമിച്ച അക്കാദമിക് ഗവേഷണ കെട്ടിടങ്ങളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.