തൃശ്ശൂര്‍ :കരുവന്നൂർ സഹകരണ ബാങ്ക് (Karuvannur Bank Fraud Case) തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ,മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്‍റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്‍റ് ആയിരുന്ന റെജി അനിൽ, കമ്മിഷൻ ഏജന്‍റ് ബിജോയ്, ഇടനിലക്കാരൻ പി.പി കിരൺ എന്നിവർക്കെതിരെയാണ് നടപടി.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തെറ്റ് ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി
2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നത്. ബാങ്കില്‍ നിക്ഷേപിച്ചിരുന്നവര്‍ പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.