കേരളം

kerala

ETV Bharat / state

തൃശൂരിൽ ഗുണ്ടാത്തലവൻ വിവേകിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു - kapa veliyannur vivek

നിരവധി അക്രമ കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് വിവേക്. തൃശൂർ ഡിഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ റേഞ്ചറിന്‍റെ ഭാഗമായാണ് അറസ്റ്റ്.

kapa charged against veliyannur vivek  ഗുണ്ടാത്തലവൻ വിവേകിനെതിരെ കാപ്പ ചുമത്തി  തൃശൂർ ഗുണ്ടാത്തലവൻ വിവേക്  ഗുണ്ടാനേതാവ് വിവേക് കാപ്പ  kapa veliyannur vivek  kapa against thrissur vivek
കാപ്പ

By

Published : Oct 18, 2020, 3:42 PM IST

തൃശൂർ: കുപ്രസിദ്ധ ഗുണ്ടാനേതാവ് വെളിയന്നൂർ സ്വദേശി വിവേകിനെ കാപ്പ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. തൃശൂർ സിറ്റി കമ്മിഷണർ ആർ. ആദിത്യയുടെ ശുപാർശപ്രകാരം ജില്ലാ കലക്‌ടർ എസ്. ഷാനവാസാണ് അറസ്റ്റിന് ഉത്തരവിട്ടത്. ജില്ലയിൽ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയായത്തിന്‍റെ പശ്ചാത്തലത്തിൽ, തൃശൂർ ഡിഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ റേഞ്ചറിന്‍റെ ഭാഗമായാണ് അറസ്റ്റ്. 2019 ജൂണിൽ ബിനോയ് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലും മയക്കുമരുന്ന് കേസ്, ഏഴോളം അടിപിടി കേസുകൾ, രണ്ട് വധശ്രമ കേസുകൾ എന്നിവയിലും പ്രതിയാണ് വിവേക്.

രണ്ടുമാസം മുമ്പാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം വിവേക് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷവും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ കടവി രഞ്ജിത്തിന്‍റെ എതിർ ഗ്രൂപ്പ് നേതാവാണ് വിവേക്.

തൃശൂർ എസിപി വി.കെ രാജു, ഈസ്റ്റ് ഇൻസ്പെക്‌ടർ ലാൽ കുമാർ, സബ് ഇൻസ്പെക്‌ടർമാരായ ബിബിൻ, സിനോജ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. സിഒപിമാരായ ബിനീഷ് ജോർജ്, സുരേഷ് സജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details