തൃശൂര്‍ : യുവതിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓൺലൈൻ ആയി ഓർഡർ ചെയ്‌ത ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു പീഡനം.
ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണവുമായെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂര്‍ സ്വദേശി പിടിയില്‍ - തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
പീഡനം ഓൺലൈൻ ആയി ഓർഡർ ചെയ്‌ത ഭക്ഷണം കൊടുക്കാനെത്തിയപ്പോള്‍, അറസ്റ്റിലായത് കീഴൂര്‍ സ്വദേശി നിയാസ്
യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. പല തവണ ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പ്രതി 90 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഒടുവില്‍ സഹികെട്ട യുവതി പൊലീസില്‍ പരാതി നല്‍കി. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. എസ്ഐ ഷാജൻ, എഎസ്‌ഐ സുധാകരൻ, എസ്‌സിപിഒ മെഹ്‌റുന്നിസ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ നിലവിൽ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.