തൃശൂര്‍: കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കൈരളി-ശ്രീ തിയേറ്ററിലെ കാന്‍റീനിൽ നിന്നാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്‌സ് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകി.
ചലച്ചിത്ര വികസന കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി - KAIRALISREE THEATER CANTEEN
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കൈരളി-ശ്രീ തിയേറ്ററിലെ കാന്‍റീനിൽ നിന്നാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്‌സ് ലഭിച്ചത്
ചലച്ചിത്ര വികസന കോർപ്പറേഷൻ കാന്‍റീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി
ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് കാന്‍റീനില്‍ എത്തിയവര്‍ക്കാണ് പഴകിയ ഭക്ഷണം ലഭിച്ചത്. കാന്‍റീനിൽ പരാതി പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്നവര്‍ ആദ്യം എതിര്‍ത്തു. പിന്നീട് മാറ്റി നൽകാമെന്നും പണം വേണ്ടെന്നും പറഞ്ഞു. അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതോടെ അവശേഷിച്ചിരുന്ന സാധനങ്ങൾ നീക്കിയതായും പരാതിയിൽ പറയുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പുറത്തുവിട്ടു. കെട്ടിടവും തിയേറ്ററും ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലാണെങ്കിലും സ്വകാര്യ കരാറുകാര്‍ക്കാണ് കാന്‍റീന്‍റെ നടത്തിപ്പ് ചുമതല.
Last Updated : Dec 21, 2019, 11:42 PM IST