അന്തിക്കാട് കൊലപാതകം ആസൂത്രിതമെന്ന് കെ.സുരേന്ദ്രൻ
കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസി മൊയ്തീനാണെന്നും സുരേന്ദ്രന് ആരോപിച്ചു
തൃശൂർ: അന്തിക്കാട് കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസി മൊയ്തീനാണെന്നും സുരേന്ദ്രന് ആരോപിച്ചു. സിപിഎം ക്രിമിനലുകളെ ജില്ലയിൽ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും ആസൂത്രണം ചെയ്തവരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. അണികളെ കൊലപാതകത്തിന് സിപിഎം പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാൾ ബിജെപി പ്രവർത്തകനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.