കേരളം

kerala

ETV Bharat / state

മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള തീരുമാനത്തിനെതിരെ കെ. സുരേന്ദ്രൻ - മീശ നോവൽ അവാർഡുകൾ

അർബൻ നക്‌സലുകളെയും ദേശവിരുദ്ധരെയും സർക്കാർ അക്കാദമിയിൽ തിരുകി കയറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

k surendran against meesa novel  meesa novel awards  sahitya academy award for meesa  മീശ നോവലിനെതിരെ കെ സുരേന്ദ്രൻ  മീശ നോവൽ അവാർഡുകൾ  മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ്
മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള തീരുമാനത്തിനെതിരെ കെ സുരേന്ദ്രൻ

By

Published : Feb 15, 2021, 7:33 PM IST

തൃശൂർ: മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള പിണറായി സർക്കാരിന്‍റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ഇത്രയും അപകീർത്തികരമായ നോവൽ കേരളം കണ്ടിട്ടില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ അപമാനിച്ചതിന്‍റെ തുടർച്ചയാണിത്. അന്നത്തെ ഹിന്ദുവേട്ടയുടെ മാനസികാവസ്ഥയിൽ തന്നെയാണ് പിണറായി.

മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള തീരുമാനത്തിനെതിരെ കെ സുരേന്ദ്രൻ

കരുതിക്കൂട്ടി ഒരു വിഭാഗത്തിനെ അപമാനിക്കുന്നത് മുഖ്യമന്ത്രി പതിവ് പരിപാടിയാക്കുകയാണ്. കേരളത്തിലെ പ്രബലമായ സമുദായ സംഘടനയും ഹിന്ദുക്കളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടും സർക്കാരിന്‍റെ ഈ സമീപനം വെല്ലുവിളിയാണ്. സാഹിത്യ അക്കാദമി സിപിഎമ്മിന്‍റെ ഉൾപാർട്ടി സംഘടനായി മാറി. അർബൻ നക്‌സലുകളെയും ദേശവിരുദ്ധരെയും സർക്കാർ അക്കാദമിയിൽ തിരുകി കയറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

ABOUT THE AUTHOR

...view details