പിഎസ്‌സി 'പെണ്ണുമ്പിള്ള സർവീസ് കമ്മിഷനായി' മാറി: പരിഹാസവുമായി കെ സുരേന്ദ്രൻ - പിഎസ്‌സി ആരോപണങ്ങൾ
പിഎസ്‌സിയുടെ അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി
പിഎസ്‌സി പെണ്ണുമ്പിള്ള സർവീസ് കമ്മിഷനായി മാറി: കെ സുരേന്ദ്രൻ
തൃശൂർ: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് മാത്രം ജോലി നൽകുന്ന 'പെണ്ണുമ്പിള്ള സർവീസ് കമ്മിഷനായി' പിഎസ്‌സി മാറിയെന്നും വി രാജേഷിന് മര്യാദയില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിഎസ്‌സിയുടെ അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി.