തൃശൂർ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾ വാൾക്കറുടെ പേര് നൽകാനുള്ള തീരുമാനത്തിനെതിരെയുള്ള സി.പി.എം- കോൺഗ്രസ് പ്രതിഷേധം വർഗീയ സംഘടനകളെ തൃപ്തിപ്പെടുത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്തിപെടുത്താനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. വർഗീയ ധ്രുവീകരണത്തിനാണ് പ്രശ്‌നം കുത്തിപ്പൊക്കുന്നതെന്നും കെ സുരേന്ദ്രൻ തൃശൂരിൽ ആരോപിച്ചു.
ഗോൾവാൾക്കറുടെ പേര് നൽകുന്നതിലെ പ്രതിഷേധം വർഗീയ സംഘടനകളെ തൃപ്തിപെടുത്താനെന്ന് കെ സുരേന്ദ്രൻ - bjp surendran news
വർഗീയ ധ്രുവീകരണത്തിനാണ് ഇരുമുന്നണികളും പ്രശ്‌നം കുത്തിപ്പൊക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഗോൾവാൾക്കറുടെ പേര് നൽകുന്നതിലെ പ്രതിഷേധം വർഗീയ സംഘടനകളെ തൃപ്തിപെടുത്താനെന്ന് കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ വർഗീയ ധ്രുവീകരണം നടത്തി മുസ്ലീം വർഗീയത ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ ഇത് വിലപ്പോകില്ലെന്നും കെ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.