തൃശൂർ: തൃശൂർ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. വരന്തരപ്പിള്ളി, വേലൂപ്പാടം, വെട്ടിങ്ങപ്പാടം എന്നിവിടങ്ങളിലാണ് ഏഴ് പേർക്ക് മഞ്ഞപ്പിത്തവും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. മേഖലയിൽ പകർച്ച വ്യാധികളെ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. മേഖലയിലെ കിണറുകളിൽ ക്ലോറിനേഷൻ, ഫോഗിങ്ങ് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ട്.
വരന്തരപ്പിള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു; ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു - jaundice spreading trissur
വരന്തരപ്പിള്ളി, വേലൂപ്പാടം, വെട്ടിങ്ങപ്പാടം എന്നിവിടങ്ങളിലാണ് ഏഴ് പേർക്ക് മഞ്ഞപ്പിത്തവും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വരന്തരപ്പിള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു; ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കല്ലൂർ പാലത്തുപറമ്പ് പ്രദേശത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികളില്‍ മലമ്പനി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് കൂത്താടി നശീകരണവും ഫോഗിങും ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.