തൃശൂർ: കൊവിവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ജനതാ കർഫ്യു തൃശൂർ ജില്ലയിൽ പൂർണ്ണം. രാവിലെ മുതൽ തന്നെ തൃശൂർ ജില്ല പൂർണ്ണമായും നിലച്ച നിലയിലാണ്. നാമമാത്രമായ ആളുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുന്നു. പൊതു ഗതാഗത സംവിധാനങ്ങളായ സ്വകാര്യ ബസ്, ടാക്സി, കെഎസ്ആർടിസി തുടങ്ങിയവ പൂർണമായും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ട്രെയിൻ ഗതാഗതവും വെട്ടി ചുരുക്കിയതിനാൽ ഏതാനും ആളുകൾ മാത്രമാണ് റെയിൽവേ സ്റ്റേഷനിനിലും ഉള്ളത്.
ജനതാ കർഫ്യു തൃശൂരിൽ പൂർണ്ണം - Covid 19
പൊതു ഗതാഗത സംവിധാനങ്ങളായ സ്വകാര്യ ബസ്, ടാക്സി, കെഎസ്ആർടിസി തുടങ്ങിയവ പൂർണമായും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ട്രെയിൻ ഗതാഗതം വെട്ടി ചുരുക്കിയതിനാൽ ഏതാനും ആളുകൾ മാത്രമാണ് റെയിൽവേ സ്റ്റേഷനിനിലും ഉള്ളത്.
ജനതാ കർഫ്യു തൃശ്ശൂരിൽ പൂർണ്ണം
വ്യവസായ മേഖല കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലച്ചിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് തിരികെ പോകാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം റെയിൽവേ സ്റ്റേഷനിൽ യാത്ര സൗകര്യം ലഭ്യമാകാതെ വലഞ്ഞു. ആംബുലൻസ് സേവനം അവശ്യഘട്ടങ്ങളിൽ ലഭ്യമാണ്. സ്വകാര്യ വാഹനങ്ങളിൽ അടിയന്തര ആവശ്യക്കാർ മാത്രമാണ് നിരത്തുകളിൽ ഉള്ളത്. ജില്ലായിലാകെ പൊലീസ് കർശന നിരീക്ഷണം നടത്തുന്നുണ്ട്.
Last Updated : Mar 22, 2020, 12:36 PM IST