തൃശ്ശൂര്‍:മതിലകം ശ്രീ നാരായണപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മതിലകം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി മനയത്ത് ബൈജുവിന്‍റെ മകന്‍ ബിജിത്ത് (27) ആണ് മരിച്ചത്. കട്ടന്‍ ബസാര്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മതിലകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - യുവാവിനെ കൊലപ്പെടുത്തി
കട്ടന്‍ ബസാര്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതല്‍ ബിജിത്തിനെ കാണാതായിരുന്നു.
മനയത്ത് ബൈജുവിന്‍റെ മകന്‍ ബിജിത്ത് (27)
വ്യാഴാഴ്ച്ച മുതലാണ് ബിജിത്തിനെ കാണാതായത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന്‍റെ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ്.
ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ പറമ്പിന് സമീപത്ത് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാകളെ കാണാതായിട്ടുണ്ട്. ഇതാണ് സംശയത്തിനിടയാക്കുന്നത്. ടൈസൺ മാസ്റ്റർ എംഎല്‍എ, ജില്ലാ പൊലീസ് മേധാവി കെ.ടി വിജയ കുമാരന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.