കേരളം

kerala

ETV Bharat / state

വിദ്യാർഥിനിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; സഹപാഠിയ്ക്ക് കുത്തേറ്റു - ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിയ്‌ക്ക് കുത്തേറ്റു

കുത്തി പരിക്കേല്‍പ്പിച്ച പ്രതികളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

തൃശൂരില്‍ വിദ്യാർഥിനിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത സഹപാഠിയ്ക്ക് കുത്തേറ്റു  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Thrissur todays news  ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിയ്‌ക്ക് കുത്തേറ്റു  Classmate harassed Student stabbed for questioning about incident
വിദ്യാർഥിനിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; സഹപാഠിയ്ക്ക് കുത്തേറ്റു

By

Published : Mar 16, 2022, 3:39 PM IST

തൃശൂര്‍:ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിയ്ക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്‌ച രാവിലെയാണ് സംഭവം.

ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിയ്ക്ക് കുത്തേറ്റു

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇരിങ്ങാലക്കുട ജ്യോതിസ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർഥിനിയെ ശല്യം ചെയ്‌തത്. വിദ്യാർഥിനിയുടെ സഹപാഠിയായ ചേലൂർ സ്വദേശി ടെൽസൺ സംഭവം കണ്ട് ചോദ്യം ചെയ്‌തു.

ALSO READ:പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴ്ന്നുവെന്ന് സതീശന്‍, അധപ്പതിക്കരുതെന്ന് പിണറായി ; സഭയില്‍ വാക്‌പോര്

പ്രകോപിതനായ ഷാഹീർ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ടെൽസനെ കുത്തുകയും ഉടൻ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്‌തു. എന്നാൽ, മറ്റൊരു വാഹനവുമായി അപകടം ഉണ്ടാവുകയും കൂടുതൽ നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details