ഇരിങ്ങാലക്കുടയില്‍ രണ്ടാമത്തെ കൊവിഡ് മരണം - irinjalakkuda
ഇരിങ്ങാലക്കുട സ്വദേശി വർഗീസാണ് മരിച്ചത്
ഇരിങ്ങാലക്കുടയില്‍ രണ്ടാമത്തെ കൊവിഡ് മരണം
തൃശൂർ: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (71) ആണ് മരിച്ചത്. ജൂലൈ 18നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരണം. റിട്ടയേഡ് കെ.എസ്.ഇ ജീവനക്കാരനായിരുന്ന ഇദ്ദേഹം കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിന്‍റെ മകനും ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.