കേരളം

kerala

ETV Bharat / state

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍ - Interstate Quotation Team

പിടിച്ചുപറി, കൊലപാതക ശ്രമം, കഞ്ചാവ് വില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്.

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

By

Published : Sep 1, 2019, 12:00 PM IST

Updated : Sep 1, 2019, 3:08 PM IST

തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ കായ്ക്കുരു രാഗേഷ് അടക്കം നാല് പേര്‍ പൊലീസ് പിടിയില്‍. പിടിച്ചുപറി, കൊലപാതക ശ്രമം, കഞ്ചാവ് വില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്. വള്ളൂര്‍ സ്വദേശി രാഗേഷ് , അയ്യന്തോള്‍ കണ്ണാട്ട് സുഗേഷ്, കാട്ടൂര്‍ കിപ്പാടത്ത് ഷൈജു, പുള്ള് സ്വദേശി ചെറുപുള്ളിക്കാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍ എന്നിവരെയാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

ജ്വല്ലറി ഗ്രൂപ്പ് ജീവനക്കരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്ന കേസില്‍ പ്രതികളാണ് ഇവര്‍. പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്ത് വില്‍ക്കാന്‍ സഹായിക്കുന്ന ചെറുകുളം ഗ്രൂപ്പിലെ ജീവനക്കാരനായ ശ്രീജിത്തിനെയാണ് അക്രമി സംഘം ഭീഷണിപ്പെടുത്തിയത്. സ്ഥലകച്ചവടം സംബന്ധിച്ച് തിരുവനന്തപുരം സ്വദേശികളെ മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളാണ്. കൂടാതെ കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ എടത്തിരുത്തിയിൽ ബൈക്ക് തടഞ്ഞ് നിർത്തി യാത്രക്കാരനെ കൊള്ളയടിച്ചതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.

Last Updated : Sep 1, 2019, 3:08 PM IST

ABOUT THE AUTHOR

...view details