തൃശൂർ: പതിമൂന്ന് കിലോയോളം കഞ്ചാവുമായി അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു സംഘത്തെ തൃശ്ശൂര്‍ എക്സൈസ് ഇൻ്റലിജൻസ് ടീം പിടികൂടി. മലപ്പുറം സ്വദേശികളായ ഉബൈസ്, ഷിബു എന്നിവരാണ് പിടിയിലായത്. ക്രിസ്തുമസ് സ്പെഷ്യൽ ഡ്രൈവിനിടയിൽ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലേക്ക് വലിയ തോതിൽ ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗവും കാർ മുഖാന്തരവും കഞ്ചാവ് കടത്തിയിരുന്ന സംഘമാണ് പിടിയിലായത്.
അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘം പിടിയിൽ - thrissur news
ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗവും കാർ മുഖാന്തരവും തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് വൻതോതില്‍ കഞ്ചാവ് കടത്തിയിരുന്ന സംഘമാണ് പിടിയിലായത്.
അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു സംഘം പിടിയിൽ
തൃശ്ശൂർ എക്സൈസ് ഇൻ്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫിസർമാരായ മണികണ്ഠൻ, സതീഷ്, ഷിബു, മോഹനൻ, ഷെഫീക് എന്നിവരും ഉണ്ടായിരുന്നു.