തൃശൂര്‍ : നവജാത ശിശുവിന്‍റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂങ്കുന്നം എംഎൽഎ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ ഒരാഴ്‌ച പ്രായം വരുന്ന പെണ്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തിഘട്ടിൽ സംസ്‌കാര ചടങ്ങുകൾക്കെത്തിയവരാണ് സഞ്ചിയിലാക്കിയ കുഞ്ഞിന്‍റെ മൃതദേഹം ആദ്യം കണ്ടത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ ടൗൺ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.