കേരളം

kerala

ETV Bharat / state

ഭാരതപ്പുഴയിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായ മണലെടുപ്പ്

മണൽവാരൽ നടത്തരുതെന്ന് സുപ്രീം കോടതി, ദേശീയ ഹരിത ട്രൈബൂണലും വിധി നിലനിൽക്കെയാണ് നിയമലംഘനം.

ഭാരതപ്പുഴയിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി മണലെടുപ്പ്  നിയമ വിരുദ്ധമായ മണലെടുപ്പ്  ഭാരതപ്പുഴയിൽ മണലെടുപ്പ്  Illegal sand mining Bharathapuzha  Illegal sand mining  sand mining Bharathapuzha
ഭാരതപ്പുഴയിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായ മണലെടുപ്പ്

By

Published : Nov 13, 2020, 11:04 AM IST

Updated : Nov 13, 2020, 11:16 AM IST

തൃശൂർ: ചെറുതുരുത്തി കൊച്ചിൻ പാലത്തിനടുത്ത് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായ മണലെടുപ്പ്. ഭാരതപ്പുഴയുടെ ചെറുതുരുത്തി തടയണയുടെ ഭാഗത്താണ് പുഴയിൽ മണ്ണുമാന്തിയടക്കമുള്ള വാഹനങ്ങൾ ഇറക്കി മണലെടുപ്പ് നടത്തുന്നത്. പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള രണ്ട് കൊച്ചിൻ പാലങ്ങളും, ജല പദ്ധതികളും, കിണറുകളും 200 മീറ്റർ പരിധിക്കുള്ളിൽ നിൽക്കുമ്പോൾ 500 മീറ്റർ ദൂര പരിധിയിൽ മണലെടുക്കരുതെന്ന 2002ലെ മണൽ വാരൽ നിയന്ത്രണ നിയമവും 2001ലെ നദീ തീര സംരക്ഷണ നിയമവും വാഹനങ്ങൾ നദിയിലേക്ക് ഇറക്കരുതെന്ന് പറയുന്നുണ്ട്. ഇതു നിലനിൽക്കെയാണ് കലക്ടറുടെ അനുമതിയോടെ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ കരാറുകാർ മുഖേന ഇത്തരത്തിൽ മണൽവാരൽ നടത്തുന്നത്.

ഭാരതപ്പുഴയിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായ മണലെടുപ്പ്

പരിസ്ഥിതി അനുമതിയും സാൻ‍ഡ് ഓഡിറ്റിങ്ങും ഇല്ലാതെ നദികളിൽ നിന്ന് മണൽ വാരൽ നടത്തരുതെന്ന് 2012ൽ സുപ്രീം കോടതിയും, 2013, 2015 വർഷങ്ങളിൽ ദേശീയ ഹരിത ട്രൈബൂണലും വിധിച്ചിരുന്നു. ജില്ലാ വിദഗ്‌ധ സമിതിയും കടവ് കമ്മിറ്റിയും അറിയാതെ മണൽ വാരൽ നടത്തരുതെന്ന ഹൈക്കോടതിയുടെ വിധിയും ലംഘനമാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മൺസൂൺ സമയത്ത് പുഴയിൽ നിന്ന് മണൽ വാരരുതെന്ന നിയമവും ഇവിടെ ലംഘിച്ചെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

നദിയുടെ അടിത്തട്ടിൽ നിന്നു മണൽ വാരാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ഈ വർഷം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇതു നിലനിൽക്കെയാണ് കലക്ടറുടെ അനുമതിയോടെ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ കരാറുകാർ മുഖേന ഇത്തരത്തിൽ മണൽവാരൽ നടത്തുന്നത്.

Last Updated : Nov 13, 2020, 11:16 AM IST

ABOUT THE AUTHOR

...view details