തൃശൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബാറില്‍ അനധികൃത മദ്യവില്‍പ്പനയുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ പ്രകാരം വൈകിട്ട് അഞ്ച് മണിക്ക് ശേഷം മദ്യവില്‍പന അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണം ലംഘിച്ചാണ് കുറുപ്പം റോഡിലെ ഗരുഡ ബാറിൽ മദ്യവിൽപ്പന നടത്തുന്നത്. ഹോട്ടലിന് മുന്നിലെ ലൈറ്റുകൾ അണച്ച ശേഷം ബാർ കൗണ്ടറും പാഴ്‌സൽ ഫുഡ് കൗണ്ടറും തുറന്നു കച്ചവടം നടത്തുന്ന ദൃശ്യങ്ങൾ ഇടിവി ഭാരത് പുറത്തുവിട്ടു.
തൃശൂർ നഗരത്തിലെ ബാറില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യ വില്‍പ്പന
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുറുപ്പം റോഡിലെ ഗരുഡ ബാറില്‍ അനധികൃത മദ്യവിൽപ്പന നടത്തുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.
തൃശൂർ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യ വില്‍പ്പന
കൃത്യമായ സാമൂഹിക അകലമില്ലാതെയാണ് മദ്യം വാങ്ങാനുള്ള കൗണ്ടറിൽ ആളുകൾ കൂട്ടം കൂടുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബാർ ഹോട്ടലുകളിൽ മദ്യ വില്പനക്ക് അനുമതിയുള്ളത്. എന്നാൽ ഇവിടെ അഞ്ച് മണിക്ക് ശേഷം രണ്ട് കൗണ്ടറുകളിലായാണ് മദ്യവിൽപ്പന നടക്കുന്നത്. രാത്രി വൈകിയും മദ്യ വില്പന നടക്കുന്നത് എക്സൈസും പൊലീസും കണ്ടില്ലെന്ന് നടിക്കുകയാണ്.