തൃശ്ശൂരില്‍ നിന്ന് അനധികൃതമായ സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു - thrissur
തൃശ്ശുരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലകളില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്.
![തൃശ്ശൂരില്‍ നിന്ന് അനധികൃതമായ സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4773578-thumbnail-3x2-gold.jpg)
തൃശ്ശൂര്‍: ഇരുപത്തിയൊന്നിടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന്‍ നടത്തിയ റെയ്‌ഡില്‍ മുപ്പത് കോടി വിലവരുന്ന നൂറ്റിഇരുപത് കിലോ സ്വര്‍ണ്ണവും, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും, 2000 യുഎസ് ഡോളറും പിടിച്ചെടുത്തു. തൃശ്ശുരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലകളില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പതിനേഴുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ വ്യാഴാഴ്‌ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാകും.