തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയില്‍. ഇറ്റലിയിൽ നിന്നെത്തിയ ജോബി, സഹായികളായ ലിജു, ശ്രീവിമല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 700 ലിറ്റര്‍ വാഷ് പിടികൂടി. കാരൂരിലെ ഒഴിഞ്ഞ പറമ്പുകളും വീടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ നിര്‍മാണം കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്‌പി സി.ആർ.സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആളൂർ സബ് ഇൻസ്‌പെക്ടര്‍ കെ.എസ് സുശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വ്യാജമദ്യ നിര്‍മാണം; ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയുൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍ - ചാലക്കുടി ഡിവൈഎസ്‌പി
ഇവരില്‍ നിന്നും 700 ലിറ്റര്‍ വാഷ് പിടികൂടി
![വ്യാജമദ്യ നിര്‍മാണം; ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയുൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍ illegal alcohol iranjalakkuda illegal alcohol വ്യാജമദ്യ നിര്‍മാണം ചാലക്കുടി ഡിവൈഎസ്‌പി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6751214-thumbnail-3x2-cov.jpg)
വ്യാജമദ്യ നിര്‍മാണം; ഇറ്റലിയിൽ നിന്നുമെത്തിയ വ്യക്തിയുൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍
ജോബിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണം പുരോഗമിക്കുന്ന വീട്ടിൽ ആളനക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റൗവും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ഇറ്റലിയിൽ നിന്നും രണ്ടര മാസം മുമ്പായിരുന്നു വീടുപണിയുടെ ആവശ്യത്തിനായി ജോബി നാട്ടിലെത്തിയത്.