കേരളം

kerala

ETV Bharat / state

സമൂഹ വ്യാപനമറിയാന്‍ ഐ.സി.എം.ആറിന്‍റെ റാന്‍ഡം ടെസ്റ്റ് - ഐ.സി.എം.ആര്‍

ജില്ലയിലെ പത്ത് പ്രദേശങ്ങളില്‍ നിന്ന് 40 സാമ്പിള്‍ വീതം 400 സാമ്പിളുകളാണ് ഇതിനായി ശേഖരിക്കുക. തുടര്‍ന്നിത് ചെന്നൈയിലെ ലാബില്‍ പരിശോധിക്കും. രക്തമെടുത്ത് ആന്‍റി ബോഡി സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ICMR  COVID19  COMMUNITY SPREAD  THRISSUR  തൃശ്ശൂര്‍  സമുഹ വ്യാപനം  റാന്‍ഡം ടെസ്റ്റ്  കൊവിഡ് 19  ഐ.സി.എം.ആര്‍  ആന്‍റിബോഡി
സമുഹ വ്യാപനമറിയാന്‍ ഐ.സി.എം.ആറിന്‍റെ റാന്‍ഡം ടെസ്റ്റ് തൃശ്ശൂരില്‍

By

Published : May 21, 2020, 1:45 PM IST

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് സമുഹ വ്യാപനമുണ്ടോ എന്നറിയാന്‍ ഐ.സി.എം.ആറിന്‍റെ റാന്‍ഡം ടെസ്റ്റ് തൃശ്ശൂരില്‍ ആരംഭിച്ചു. ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ പരിശോധിക്കുന്നത്. ജില്ലയിലെ പത്ത് പ്രദേശങ്ങളില്‍ നിന്ന് 40 സാമ്പിള്‍ വീതം 400 സാമ്പിളുകളാണ് ഇതിനായി ശേഖരിക്കുക. തുടര്‍ന്നിത് ചെന്നൈയിലെ ലാബില്‍ പരിശോധിക്കും. രക്തമെടുത്ത് ആന്‍റി ബോഡി സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ പരിശോധിക്കുന്നത്. നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരില്‍ നിന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്‍റിബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. 20 അംഗസംഘമാണ് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പിന്‍റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണിത്. ഐ.സി.എം.ആർ നിയോഗിച്ച സംഘം അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

ABOUT THE AUTHOR

...view details