തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി - wife to death
വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്നാണ് യൂസഫ് ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയത്
തൃശൂര്‍: ചാവക്കാട് പുന്നയൂർക്കുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചീനിക്കൽ വീട്ടിൽ യൂസഫാണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ 7.30നും 8 മണിക്കും ഇടയിലാണ് സംഭവം. യൂസഫും സുലേഖയും വഴക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവ സമയത്ത് സുലേഖയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുലേഖയുടെ മാതാവ് നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസ് എരമംഗലത്ത് നിന്ന് യൂസഫിനെ കസ്റ്റഡിയിൽ എടുത്തു.