കേരളം

kerala

ETV Bharat / state

കുടുംബ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാനെത്തി; സംസാരത്തിനിടെ വാക്കേറ്റം; ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍ - latest news in Thrissur

കല്ലുന്തറ സ്വദേശി അനീഷ്‌ അറസ്റ്റില്‍. ഗുരുതര പരിക്കേറ്റ രാജി ചികിത്സയില്‍. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് ഇയാള്‍ ഭാര്യ കുത്തി പരിക്കേല്‍പ്പിച്ചത്.രാജിക്ക് കൈക്കും വയറിലും മുതുകിനും പരിക്കേറ്റു.

Athirappilly murder attempt  Husband arrested for stabbing wife in Thrissur  Thrissur news updates  latest news in Thrissur  ഭാര്യയെ കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
അറസ്റ്റിലായ കല്ലുന്തറ സ്വദേശി അനീഷ്‌(34)

By

Published : Jan 27, 2023, 9:50 AM IST

തൃശൂര്‍: അതിരപ്പിള്ളി കല്ലുന്തറയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചാട്ട് കല്ലുന്തറ സ്വദേശിയായ അനീഷാണ് (34) അറസ്റ്റിലായത്. മര്‍ദനത്തില്‍ പരിക്കേറ്റ ഭാര്യ രാജിയെ(30) ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വേര്‍ പിരിഞ്ഞ് കഴിയുകയാണ് ഇരുവരും. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനായി അനീഷ്‌ രാജിയുടെ വീട്ടിലെത്തുകയും സംസാരത്തിനിടെ വാക്ക് തര്‍ക്കമുണ്ടാകുകയും രോഷാകുലനായ അനീഷ്‌ കൈയില്‍ കരുതിയുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കൈയ്ക്കും‌ വയറിനും മുതുകിനും കുത്തേറ്റ രാജിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനീഷിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ABOUT THE AUTHOR

...view details