തൃശൂര്‍ :ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും വീശി.
മിന്നല്‍ ചുഴലി വീശിയടിച്ച പ്രദേശങ്ങളില്‍ വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്‌തു.