തൃശൂര്‍: തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വാണിയംപാറക്ക് സമീപം കൊമ്പഴയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് ലോറിയിൽ കടത്തിയ 60 കിലോ കഞ്ചാവാണ് തൃശൂർ എക്സൈസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ തൃശൂർ പൂത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവര്‍ അറസ്റ്റിലായി. സ്‌പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടികൂടിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് വാണിയംപാറയിൽ വച്ച് പിടികൂടുകയായിരുന്നു. വാഹനത്തിന്‍റെ ക്യാബിനില്‍ നിന്നാണ് 29 ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.
തൃശൂർ - പാലക്കാട് ദേശീയപാതയില്‍ വൻ കഞ്ചാവ് വേട്ട
തൃശൂർ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടികൂടിയത്
ആന്ധ്രയിൽ നിന്നും കഞ്ചാവ് ലോഡുകൾ എല്ലാ ദിവസവും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലേക്കും ട്രെയിനിലും മറ്റു വാഹനങ്ങൾ വഴിയും കടത്തുന്നുണ്ട്. യുവാക്കളായ ചരക്കു ലോറി ഡ്രൈവർമാർ ഇതിൽ പ്രവർത്തിക്കുന്നതായും പ്രതികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ആളുകളിലേക്ക് കൈമാറ്റം ചെയ്ത ശേഷമുള്ളവ ഒറ്റപ്പെട്ട വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ സൂക്ഷിക്കും. കേസില്‍ കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചതായും എകസൈസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇന്‍റലിജൻസ് 375 കിലോ കഞ്ചാവ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മാത്രം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് വ്യത്യസ്ത കേസുകളിലായി 30 കിലോ കഞ്ചാവും പിടികൂടി. ഇന്‍റലിജൻസ് ഇൻസ്‌പെക്ടർ എസ്.മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ കെ. മണികണ്ഠൻ, ഒ.എസ് സതീഷ്, കെ.എസ് ഷിബു, ടി.ജി മോഹനൻ, ടി.എ ഷെഫീക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.