ചിങ്ങം:ഇന്ന് മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നിങ്ങൾക്ക് സാധ്യത കാണുന്നു. ഒരു മതപരമായ പുണ്യ തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നു. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. നിങ്ങൾ അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം, അതിന്റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം.
കന്നി:ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്തുന്നതായും ഫലങ്ങളിൽ കാണുന്നുണ്ട്.
തുലാം:നിങ്ങൾ ഇന്ന് ശാരീരികമായ മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്തിയും നൽകും.
വൃശ്ചികം:നിങ്ങൾ മറ്റുള്ളവരുമായി ഇന്ന് വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.
ധനു:ഇന്ന് മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങളുടെ മനസ് സമാധാനത്തിലാകില്ല. നിങ്ങൾ കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യത കാണുന്നു. ആയതിനാൽ ഒരു അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്ടം സംഭവിക്കുന്ന ദിവസമാണെന്ന് ഇന്നത്തെ ഫലങ്ങളിൽ കാണുന്നു.
മകരം:നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാധ്യതയുണ്ട്. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. ഇന്ന് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ നിരാശപ്പെടുത്തുകയില്ല.