തൃശൂർ: കൊടുങ്ങല്ലൂരിലെ ചരിത്ര സ്മാരകമായ പതിനെട്ടരയാളം കോവിലകം തകർന്നു വീണു. ചൊവ്വാഴ്ച രാവിലെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കോവിലകം തകർന്നത്. പതിനെട്ടരയാളം കോവിലകം ഏറെക്കാലമായി ജീർണാവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്‍റെ മേൽക്കൂര പൂർണമായും നിലംപതിക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ പതിനെട്ടരയാളം കോവിലകം തകർന്നു വീണു
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്‍റെ മേൽക്കൂര പൂർണമായും നിലംപതിക്കുകയായിരുന്നു
കൊടുങ്ങല്ലൂരിലെ പതിനെട്ടരയാളം കോവിലകം തകർന്നു വീണു
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിലകം പുനരുദ്ധരിക്കുന്ന പ്രവൃത്തി ഈയിടെയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി മുസിരിസ് പൈതൃക പദ്ധതിയിൽ ഉൽപ്പെടുത്തി 44,66,000 രൂപയാണ് അനുവദിച്ചിരിന്നത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയാഘോഷത്തിന്‍റെ മൂന്നാം നാളിൽ രാത്രി എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ്.