തൃശ്ശൂർ:ഹിന്ദു എന്നത് മറ്റ് മതങ്ങളില്‍ നിന്നും വ്യതസ്തമായി ഒരു മതമല്ലെന്നും അത് ഒരു സംസ്‌ക്കാരമാണെന്നും ഗായകൻ യേശുദാസ്. ആദ്യം പാടാന്‍ നിശ്ചയിച്ചിരുന്ന പാട്ട് പാടിയിരുന്നെങ്കില്‍ ഒരുപക്ഷേ താൻ അറിയപെടാതെ പോയെന്നെയെന്നും ദൈവഹിതമനുസരിച്ചാണ് ഗുരുദേവ കീര്‍ത്തനം ആദ്യമായി പാടാന്‍ അവസരം ലഭിച്ചിരുന്നതെന്നും യേശുദാസ് പറഞ്ഞു.
ഹിന്ദു മതം ഒരു സംസ്കാരം: യേശുദാസ് - malayalm news updates
എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദേഹം
ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദേഹം. ഇപ്പോഴും താന്‍ വിദ്യാർഥിയാണെന്നും ഗുരുജയന്തി പുരസ്‌കാരം ദൈവത്തിന് സമര്‍പ്പിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് പുരസ്‌കാരസമര്‍പണം നടത്തിയത്.